Posted By christy Posted On

ചർച്ചകളിൽ ഇടം നേടി ഐഫോൺ 17; ലോഞ്ചിനായി ഇനി മാസങ്ങൾ; ഒരുങ്ങുന്നത് വമ്പൻ അപ്ഡേറ്റുകൾ

ഐഫോൺ 17 ലോഞ്ച് ചെയ്യാൻ ഇനിയും മാസങ്ങൾ ശേഷിക്കെ നിരവധി ചർച്ചകളാണ് ഫോണിനെ പറ്റി നിറയുന്നത്. എല്ലാ വർഷവും സെപ്റ്റംബറിലാണ് പുതിയ സീരിസ് പുറത്തിറങ്ങുന്നത്. ഐഫോൺ 17 ന്റെ സോഫ്ട്‍വെയറിലും, ഹാർഡ്‌വെയറിലും നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ്, ഐഫോണ്‍ 17 എയര്‍ എന്നീ നാല് ഫ്ലാഗ്ഷിപ്പ് മോഡലുകൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ഡിസൈനിലും പറയത്തക്ക മാറ്റങ്ങൾ വന്നേക്കും.ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ ഒലെഡ് ഡിസ്പ്ലെയിലായിരിക്കും വരിക എന്നാണ് അഭ്യൂഹങ്ങള്‍. പ്രോ മാക്സ് 6.9 ഇഞ്ചും പ്രോ 6.3 ഇഞ്ചും 17 എയര്‍ 6.6 ഇഞ്ചും ഡിസ്പ്ലെയോടെയാണ് വരികയെന്നും ഐഫോണ്‍ 17 വാനില ഒഴികെയുള്ള മോഡലുകള്‍ 120Hz പ്രോമോഷന്‍ ഡിസ്പ്ലെയുമായായിരിക്കും എത്തുകയെന്നുമാണ് ആദ്യ സൂചനകള്‍. ഇതിലെ എയര്‍, ആപ്പിളിന്‍റെ എക്കാലത്തെയും സ്ലിമ്മായ സ്മാര്‍ട്ട്‌ഫോണായിരിക്കും. പഴയ പ്ലസ് ഫോണ്‍ മോഡലിന് പകരമായിരിക്കും എയര്‍ ആപ്പിള്‍ അവതരിപ്പിക്കുക. പ്രോ മോഡലുകള്‍ക്ക് 12 ജിബി റാമും സ്റ്റാന്‍ഡേ‍ഡ് മോഡലുകള്‍ക്ക് 8 ജിബി റാമും പ്രതീക്ഷിക്കാം.

ക്യാമറയുടെ കാര്യമെടുത്താൽ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ 48 എംപിയുടെ ട്രിപ്പിള്‍-റീയര്‍ ക്യാമറ വരുമെന്ന് റൂമറുകളുണ്ട്. ഇതിലെ ടെലിഫോട്ടോ ലെന്‍സിന് 5x ഒപ്റ്റിക്കല്‍ സൂമും ഉണ്ടാവും. അതേസമയം സ്റ്റാന്‍ഡേഡ് മോഡലുകള്‍ക്ക് 48 എംപിയുടെ ഡുവല്‍ ക്യാമറയ്ക്കാണ് സാധ്യത. പരമ്പരാഗത ട്രായാങ്കിള്‍ ഡിസൈന് പകരം ഐഫോണ്‍ 17 സീരീസില്‍ ഹൊറിസോണ്ടല്‍ ക്യാമറ മൊഡ്യൂളാണ് വരാനിടയെന്നും അഭ്യുഹങ്ങളിൽ പറയുന്നു..

Comments (0)

Leave a Reply

Your email address will not be published. Required fields are marked *