
ഐഫോൺ പ്രേമികളെ അറിഞ്ഞോ? ഐഫോൺ 15 ന് ഞെട്ടിപ്പിക്കുന്ന ഓഫർ; സമയം കളയല്ലേ; വേഗം വാങ്ങിക്കോളൂ
ഐഫോൺ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ്. ഐഫോൺ 15 ന് വൻഓഫറാണ് ഇപ്പോൾ വന്നിരിക്കുന്നത്. ലോഞ്ചിന് ശേഷം ഏറെ ഓഫറുകൾ പ്രത്യക്ഷപ്പെട്ട ഐഫോൺ 15ന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോൺ മികച്ചൊരു ഓഫറുമായാണ് എത്തിയിരിക്കുന്നത്. എങ്ങനെയാണ് ഈ വലിയ ഓഫറിൽ ആമസോണിൽ നിന്ന് ഐഫോൺ 15 വാങ്ങുന്നവർക്ക് സ്വന്തമാക്കാൻ കഴിയുക എന്ന് നോക്കാം. ഐഫോൺ 15ന്റെ 128 ജിബി വേരിയന്റിനാണ് ആമസോൺ ഓഫർ നൽകുന്നത്. ഈ സ്മാർട്ട്ഫോൺ മോഡലിന് 58,000 രൂപയാണ് ഇപ്പോൾ ആമസോൺ നൽകുന്ന വില. 79,600 രൂപയാണ് ആമസോണിലെ യഥാർഥ വില. എന്നാൽ ഈ ഡിസ്‌കൗണ്ട് ഫോണിന്റെ വില 58000 രൂപയായി കുറയ്ക്കുന്നു. ഇതിന് പുറമെ ഐസിഐസിഐ ക്രഡിറ്റ് കാർഡ് ഉടമകൾക്ക് 5 ശതമാനം ഡിസ്‌കൗണ്ടും ആമസോൺ പ്രൈം മെമ്പർമാർക്ക് 3075രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭ്യമാണ്. 79,990 രൂപയ്ക്കാണ് ഐഫോൺ 15 ഇന്ത്യയിൽ പുറത്തിറക്കിയത്. 2024 സെപ്തംബറിൽ ആപ്പിൾ ഐഫോൺ 16 എത്തിച്ചെങ്കിലും ജനപ്രിയ ഐഫോണായി ഐഫോൺ 15 ജൈത്ര യാത്ര തുടരുകയാണ്.
നിലവിൽ മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ 60,000 രൂപയ്ക്ക് മുകളിലാണ് ആപ്പിൾ ഫോണുകളുടെ വില. എന്നാൽ ഐഫോൺ 15 ആമസോണിൽ മാത്രമാണ് ഇത്രയും ഡിസ്‌കൗണ്ടിൽ വിൽക്കുന്നത്. ഐഫോൺ 15 വലിപ്പത്തിലും പ്രോസസറിലുമാണ് മറ്റു ഫോണുകളേക്കാൾ മികച്ചതാക്കുന്നത്. ഐഫോൺ 16ൽ കാര്യമായ അപ്ഡേറ്റ് ലഭിക്കാത്തതിനാൽ തന്നെ പലരും പൈസ നോക്കി വാങ്ങാൻ താൽപര്യം കാണിക്കുന്നത് ഐഫോൺ 15-നെ തന്നെയാണ്. ഐഫോൺ 16 സീരീസിന്റെ ഏറ്റവും തൊട്ടടുത്ത തലമുറ എന്ന നിലയിൽ ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയ്ക്ക് വിപണിയിൽ ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏതാണ്ട് മുഴുവൻ അപ്ഡേറ്റ് ഫീച്ചറുകളും ഐഫോൺ 15 സീരിസിനും ലഭിക്കുന്നുണ്ട്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സപ്പോർട്ടുള്ള 48 മെഗാ പിക്‌സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാ പിക്‌സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 മെഗാ പിക്‌സൽ സെൽഫി ക്യാമറ എന്നിവയുണ്ട്.
Comments (0)