
ഇനി ട്രൂകോളർ പോലുള്ള ആപ്പുകളില്ലാതെ വിളിക്കുന്നയാളെ അറിയാം; എങ്ങനെയെന്ന് അറിയാം
ഇനി സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നും കോളുകൾ വന്നാൽ ആരാണെന്നോർത് ആശങ്കപ്പെടേണ്ട. ട്രൂകോളർ പോലുള്ള ആപ്പുകളില്ലാതെ തന്നെ വിളിക്കുന്നയാളെ അറിയാം. മൊബൈൽ കണക‍്ഷനുകൾക്ക് നിലവിലുള്ളതുപോലെ ലാൻഡ്‍ലൈൻ സർവീസുകൾക്കും നമ്പർ പോർട്ടബിലിറ്റി സൗകര്യം സമീപഭാവിയിൽ വരുമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) വ്യക്തമാക്കിയിരിക്കുകയാണ്. നമ്പർ മാറാതെ തന്നെ കണക‍്ഷൻ മാറാനുള്ള സൗകര്യമാണ് പോർട്ടബിലിറ്റി. 2011ലാണ് ഇത് മൊബൈൽ കണക‍്ഷനുകൾക്ക് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി ലാൻഡ്‍ലൈനുകൾ 10 ഡിജിറ്റ് നമ്പറിങ് രീതിയിലേക്ക് മാറും. പുതിയ പരിഷ്കാരം 6 മാസത്തിനുള്ളിൽ നടപ്പാക്കാനാണ് ശുപാർശ.
∙ സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നെത്തുന്ന കോളുകൾക്കൊപ്പം വിളിക്കുന്നയാളുടെ പേരും ലഭ്യമാക്കാനുള്ള സംവിധാനം കോളിങ് നെയിം പ്രസന്റേഷൻ (സിഎൻഎപി) ഉടനടി നടപ്പാക്കണം. സിം എടുക്കാനുപയോഗിച്ച കെവൈസി (നോ യുവർ കസ്റ്റമർ) തിരിച്ചറിയൽ രേഖയിലെ പേരായിരിക്കും.
∙ 90 ദിവസമെങ്കിലും നിർജീവമായ അവസ്ഥയിലുള്ള കണക‍്ഷനുകൾ മാത്രമേ ഡീ–ആക്ടിവേറ്റ് ചെയ്യാവൂ. ലാൻഡ്ഫോണുകൾക്കും ഇത് ബാധകം. ഡീ–ആക്ടിവേഷനു ശേഷം 90 ദിവസം കഴിഞ്ഞു മാത്രമേ ഈ നമ്പർ മറ്റൊരാൾക്ക് അലോട്ട് ചെയ്യാവൂ. ഉപയോക്താവ് കണക‍്ഷൻ സറണ്ടർ ചെയ്യുന്ന സാഹചര്യങ്ങളിൽ 180 ദിവസം കഴിയണം.
Comments (0)