Posted By christy Posted On

നിങ്ങളുടെ വാട്സ്ആപ് ഹാക്ക് ചെയ്യുമോയെന്നുള്ള പേടിയുണ്ടോ നിങ്ങൾക്ക്? എങ്കിൽ വിശദമായി അറിയാം

ലോകമെമ്പാടുമുള്ള ഒട്ടുമിക്ക ആളുകളും ഉസ് ചെയ്യുന്ന വാട്സ്ആപ് സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും അപൂർവമായെങ്കിലും വാ​ട്സ്ആ​പ്പും ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടേ​ക്കാം. ഇന്ന് നിരവധി വ്യത്യസ്തങ്ങളായ രീതിയാണ് തട്ടിപ്പ് സംഘങ്ങൾ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലു​ക​ളി​ലൂ​ടെ​യും എ​സ്.​എം.​എ​സ് ലി​ങ്കു​ക​ൾ വ​ഴി​യു​മെ​ല്ലാം ത​ട്ടി​പ്പ് ന​ട​ക്കു​ന്നു. അപരിചിതരുടെ പ്രൊഫൈലുകളിൽ നിന്നും, നമ്പറുകളിൽ നിന്നും ലഭിക്കുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുകയാണ് ഉത്തമം. സം​ശ​യ​ക​ര​മാ​യ ന​മ്പ​റു​ക​ളി​ൽ​നി​ന്ന് ജോ​ലി ഓ​ഫ​ർ ചെ​യ്തും പ​ണം ആ​വ​ശ്യ​പ്പെ​ട്ടും മെ​സേ​ജു​ക​ൾ വ​ന്നേ​ക്കാം. ആ ​മെ​സേ​ജു​ക​ളി​ൽ വ​രു​ന്ന ലി​ങ്കു​ക​ളി​ൽ ക​യ​റു​ക​യോ ആ ​ന​മ്പ​റു​ക​ളി​ലേ​ക്ക് തി​രി​കെ വി​ളി​ക്കു​ക​യോ ചെ​യ്താ​ൽ ന​മ്മ​ളും കെ​ണി​യി​ൽ അ​ക​പ്പെ​ട്ടേ​ക്കാം.

ഏ​തെ​ങ്കി​ലും ത​ട്ടി​പ്പു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 1930 എ​ന്ന ന​മ്പ​റിൽ വി​ളി​ച്ച് പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. കൂടാതെ, നി​ങ്ങ​ളു​ടെ വാ​ട്സ്ആ​പ് ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ടു എ​ന്നു​തോ​ന്നി​യാ​ൽ ഉ​ട​ൻ അ​ക്കൗ​ണ്ട് ലോ​ക്ക് ചെ​യ്യ​ണം. വാ​ട്സ്ആ​പ് സെ​റ്റി​ങ്‌​സി​ലെ ലോ​ക്ക് ഓ​പ്ഷ​ൻ ഓ​ണാ​ക്ക​ണം. സിം ​മാ​റ്റി പു​തി​യ സിം​കാ​ർ​ഡ് എ​ടു​ക്കു​ന്ന​തും ന​ല്ല​താണ്. മ​റ്റ് അ​ക്കൗ​ണ്ടു​ക​ളു​ടെ പാ​സ്​ വേ​ഡു​ക​ൾ ഉ​ട​ൻ മാ​റ്റ​ണം. വാ​ട്സ്ആപ്പി​ൽ ഡ​ബ്ൾ വെ​രി​ഫി​ക്കേ​ഷ​ൻ ഓ​ണാ​ക്കി​യാ​ൽ വാ​ട്സ്ആ​പ് അ​ക്കൗ​ണ്ട് സു​ര​ക്ഷി​ത​മാ​ക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *