Posted By christy Posted On

മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരേ ഒന്നൂടെ കാണാൻ ആഗ്രഹമുണ്ടോ? ഒറ്റ ഫോട്ടോ കൊടുത്താല്‍ മതി, ജീവനുള്ള വീഡിയോ തരും; എഐ ടൂള്‍ പുറത്തിറക്കി ഈ രാജ്യം

നമ്മളെ വിട്ടു പോയ പെയ്യപ്പെട്ടവരെ ഒന്നൂടെ കാണാൻ അവസരം ലഭിച്ചാലോ? എങ്കിൽ അതിനായി ഒരു മികച്ച അവസരമൊരുക്കുകയാണ് ഈ രാജ്യം. ഒറ്റ ഫോട്ടോ കൊടുത്താല്‍, ചലിക്കുന്ന വീഡിയോയായി നമ്മുക്ക് ലഭിക്കുന്ന എഐ ടൂള്‍ പുറത്തിറക്കിയിരിക്കുകയാണ് ചൈന. ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ് ആണ് അതിശയിപ്പിക്കുന്ന ഈ എഐ ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. രു ഫോട്ടോ നല്‍കിയാല്‍ ജീവനുള്ള വീഡിയോ നിര്‍മിക്കാന്‍ കഴിയുന്ന ഈ എഐ മോഡല്‍ നിര്‍മിച്ച സാമ്പിള്‍ വീഡിയോകള്‍ അവിസ്‌മരണീയ അനുഭവം നല്‍കുന്നു എന്നാണ് ഫോബ്സിന്‍റെ റിപ്പോര്‍ട്ട്. ഒമ്നിഹ്യൂമണ്‍-1 (OmniHuman-1) എന്നാണ് ഈ ചൈനീസ് എഐ ടൂളിന്‍റെ പേര്.

ആളുകള്‍ സംസാരിക്കുന്നതോ സംഗീതം ആലപിക്കുന്നതോ ഡാന്‍സ് കളിക്കുന്നതോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യുന്നതോയായുള്ള വീഡിയോ നിങ്ങള്‍ക്ക് വേണോ? ഒറ്റ ഫോട്ടോ നല്‍കിയാല്‍ ഒറിജിനലിനെ വെല്ലുന്ന വീഡിയോകള്‍ നിര്‍മിക്കുന്ന എഐ ടൂളായ ഒമ്നിഹ്യൂമണ്‍-1 പുറത്തിറക്കിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ്. നിലവിലുള്ള എല്ലാ എഐ മെത്തേഡ‍ുകളെയും മറികടക്കുന്നതാണ് ഈ മോഡല്‍ എന്നാണ് ബൈറ്റ് ഡാന്‍സിന്‍റെ അവകാശവാദം. ഒമ്നിഹ്യൂമണ്‍-1, ദുർബലമായ ഓഡിയോ അടക്കമുള്ള സിഗ്നൽ ഇൻപുട്ടുകള്‍ നല്‍കിയാലും വളരെ റിയലസ്റ്റിക്കായ വീഡിയോകള്‍ സൃഷ്ടിക്കും. ഏത് ആസ്പെക്റ്റ് റേഷ്വോയിലുമുള്ള ഇമേജ് ഇന്‍പുട്ടുകള്‍ ഒമ്നിഹ്യൂമണ്‍ സ്വീകരിക്കും. പോട്രൈറ്റ് ആയാലും ഹാഫ്-ബോഡിയായാലും ഫുള്‍-ബോഡിയായാലും ചിത്രങ്ങള്‍ ഒമ്നിഹ്യൂമണില്‍ അപ്‌ലോഡ് ചെയ്യാം. ഈ ചിത്രം വിശകലനം ചെയ്ത് ജീവനുള്ള വീഡിയോകള്‍ ഒമ്നിഹ്യൂമണ്‍-1 ഉപഭോക്താക്കള്‍ക്ക് നല്‍കും എന്നാണ് ടൂള്‍ സംബന്ധിച്ചുള്ള ഒരു പഠനത്തില്‍ പറയുന്നതെന്ന് ഫോബ്സിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *