Posted By christy Posted On

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ 5 ലക്ഷം രൂപ വരെ ‘ഫ്രീ ക്യാഷ്’ എന്ന സ്ക്രീന്‍ഷോട്ട്; വൈറലായി പോസ്റ്റ്; പിന്നിലെ സത്യാവസ്ഥ അറിയാം

നിരവധി ഉപഭോക്താക്കളുള്ള പ്രശസ്ത ഓണ്‍ലൈന്‍ ഗ്രോസ്സറി വിതരണ ആപ്പായ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ 4000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ അപ്രതീക്ഷിത ഡിസ്കൗണ്ട് ലഭിച്ചതായുള്ള സ്ക്രീന്‍ഷോട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിരവധി ആളുകൾ സ്ക്രീൻഷോട്ട് കണ്ട് ആപ്പിൽ കയറി സാധനങ്ങൾ വാങ്ങി കൂടിയെങ്കിലും ആപ്പിലെ സാങ്കേതികപ്രശ്നം മൂലമാണ് ഇത് സംഭവിച്ചത്. പിന്നീട് സ്വിഗ്ഗി അധികൃതര്‍ നേരിട്ട് ഉപഭോക്താക്കളെ ഫോണില്‍ വിളിച്ച് കിട്ടിയ സാധാനങ്ങള്‍ തിരിച്ചേല്‍പിക്കണമെന്ന് ആവശ്യപ്പെട്ടതായും റെഡ്ഡിറ്റിലെ പോസ്റ്റില്‍ അവകാശപ്പെടുന്നു. എന്നാല്‍ വൈറല്‍ റെഡ്ഡിറ്റ് പോസ്റ്റിലെ കാര്യങ്ങളൊന്നും സ്വിഗ്ഗി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ ഉപയോക്താക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ലഭിച്ചതായി ഒരാള്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ട് വലിയ ചര്‍ച്ചയാവുകയാണ്. ‘സ്വിഗ്ഗിയില്‍ ആരുടെയെങ്കിലും പണി പോകുമെന്നുറപ്പാണ്’ എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ട് ഹോം പേജിന്‍റെ സ്ക്രീന്‍ഷോട്ട് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 199 രൂപയ്ക്ക് മുകളില്‍ വിലയുള്ള സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ 500,000 ലക്ഷം രൂപ ഫ്രീ ക്യാഷ് ലഭിക്കുമെന്ന് സ്ക്രീന്‍ഷോട്ടില്‍ കാണുന്നു. ‘ലോഗിന്‍ ചെയ്തപ്പോള്‍ സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടില്‍ നാലായിരം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് കണ്ടതോടെ ആളുകള്‍ സാധാനങ്ങള്‍ വാങ്ങിക്കൂട്ടി, പണി പാളിയതായി മനസിലായതോടെ ഉപയോക്താക്കളെ നേരിട്ട് ഫോണില്‍ വിളിച്ച് സാധനങ്ങള്‍ തിരിച്ചേല്‍പ്പിക്കണം എന്ന് സ്വിഗ്ഗി ആവശ്യപ്പെട്ടു’… എന്നിങ്ങനെ നീളുന്നു റെഡ്ഡിറ്റില്‍ പേര് വെളിപ്പെടുത്താത്ത യൂസര്‍ പങ്കുവെച്ച സ്ക്രീന്‍ഷോട്ടിലെ വിവരങ്ങള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *