
ഇനി സ്തനാര്‍ബുദം എഐ ഉപയോഗിച്ച് കണ്ടെത്തും; ലോകത്തെ ഏറ്റവും വലിയ പരീക്ഷണത്തിന് ഏഴ് ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിക്കാനൊരുങ്ങി യുകെ
സ്തനാര്‍ബുദം ഇനി എഐ ഉപയോഗിച്ച് കണ്ടെത്താനൊരുങ്ങി യുകെ. ഏഴ് ലക്ഷത്തോളം വനിതകളെ പങ്കെടുപ്പിച്ചാണ് ലോകത്തെ ഏറ്റവും വലിയ പരീക്ഷണത്തിന് രാജ്യം ഒരുങ്ങുന്നത്. എഐ ടൂളുകളുടെ പരീക്ഷണത്തിലൂടെയാണ് സ്താനാര്‍ബുദം തുടക്കത്തിലെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. എഐ ടൂളുകള്‍ വഴി സ്ത്രീകളിലെ സ്താനാര്‍ബുദം വേഗത്തിലും കൃത്യതയിലും കണ്ടെത്താനാകുമോ എന്ന് ഏപ്രില്‍ മാസം മുതല്‍ യുകെയില്‍ 30 ഇടങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ വഴി അറിയാം. ഈ വര്‍ഷാവസാനം കാന്‍സര്‍ പ്രതിരോധ പദ്ധതി യുകെയില്‍ ആരംഭിക്കാനിരിക്കേയാണ് എന്‍എച്ച്എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ സ്തനാര്‍ബുദ പരിശോധനാ പരീക്ഷണം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്തനാര്‍ബുദ എഐ സ്ക്രീനിംഗ് പരിശോധനയാണ് യുകെയില്‍ നടക്കാനിരിക്കുന്ന എഐ ബ്രെസ്റ്റ് കാന്‍സര്‍ സ്ക്രീനിംഗ്. 50നും 53നും ഇടയില്‍ പ്രായമുള്ളവരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരില്‍ ഓരോ മൂന്ന് വര്‍ഷം കൂടുമ്പോഴും സ്തനാര്‍ബുദ സ്ക്രീനിംഗ് നടത്തും. 71 വയസുവരെയായിരിക്കും ഈ പരിശോധനകള്‍ നടത്തുക.
Comments (0)