
ഐഫോണിൽ ഇനി പോൺ ആപ്പ്; ആശങ്കയറിയിച്ച് ആപ്പിൾ; വിശദമായി അറിയാം
നിലവിൽ ഐഫോണുകളിലും ഐപാഡുകളിലും ലഭ്യമാകുന്ന പോൺ ആപ്പുകളെകുറിച്ച് ആശങ്കയറിയിച്ച് ആപ്പിൾ. യൂറോപ്യൻ യൂണിയനിലെ ആപ്പിളിന്റെ ഐഒഎസ് ഉപയോക്താക്കൾക്ക് ആണ് ഈ ആപ്പ് ആക്‌സസ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ ഇതിൽ ആശങ്കയും, എതിർപ്പും അറിയിച്ചിരിക്കുകയാണ് ആപ്പിൾ കമ്പനി. പരസ്യങ്ങളും ട്രാക്കിങുമില്ലാതെ മുതിർന്നവർക്കുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാനുള്ള തേർഡ് പാർട്ടി ആപ്പാണ് ഇപ്പോൾ യൂറോപ്യൻ യൂണിയനില്‍ ഐഫോണിലും ലഭ്യമായിത്തുടങ്ങിയത്. AltStore PAL എന്ന മൂന്നാം കക്ഷി ആപ് സ്റ്റോർ വഴിയാണ് പുതിയ ഡിജിറ്റിൽ മാർക്കറ്റിങ് ആക്ട് എന്ന നിർബന്ധിതമായ സംവിധാനം പ്രകാരം ലഭ്യമായി തുടങ്ങിയത്. ഇത്തരം ആപ്പുകൾ കുട്ടികളിൽ സൃഷ്ടിക്കുന്ന അപകടസാധ്യതകളെകുറിച്ച് തങ്ങൾ ആശങ്കാകുലരാണെന്ന് ആപ്പിൾ അധികൃതർ അറിയിച്ചു. ഐഫോണുകൾ നിർമിക്കാൻ തുടങ്ങിയതുമുതൽ, ആപ്് സ്റ്റോറിൽ നിന്ന് പോൺ ആപ്പുകളെ അകറ്റി നിർത്താൻ ആപ്പിൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്, എന്നാൽ യൂറോപ്യൻ യൂണിയനിലെ ഡിജിറ്റൽ മാർക്കറ്റ്സ് ആക്റ്റ് ടെക് ഭീമനെ അതിന്റെ സ്വന്തം ആപ്പിന്റെ അപ്രമാദിത്വം ഒഴിവാക്കാനും മറ്റ് ആപ് സ്റ്റോറുകൾ ഉയർന്നുവരാനും അനുവദിച്ചു.
Comments (0)