
ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്ത; ആപ്പിൾ വാച്ചുകൾക്ക് വൻവിലകുറവ്, വേഗം വാങ്ങിക്കോ
ആപ്പിൾ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ആമസോൺ എത്തിയിരിക്കുകയാണ്. 60 ശതമാനം വരെ ഡിസ്‌കൗണ്ടിലാണ് ആപ്പിൾ സ്മാർട്ട് വാച്ചുകൾ വിൽക്കുന്നത്. നിങ്ങൾ ഒരു ആപ്പിൾ വാച്ച് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇതിലും മികച്ച സമയത്തിനായി കാത്തിരിക്കേണ്ട. ഇം.എം.ഐ ഉപയോഗിച്ചും ആമസോണിൽ വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ഓഫറിൽ ലഭിക്കുന്ന ആപ്പിളിന്‍റെ സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണെന്ന് നോക്കാം.
1) ആപ്പിൾ വാച്ച് SE
ഈ സെഗ്മെന്‍റിലെ ഏറ്റവും പോപ്പുലറായ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് ആപ്പിൾ വാച്ച് SE. നിലവിൽ 60 ശതമാനം വിലക്കുറവിൽ ഇത് സ്വന്തമാക്കാൻ സാധിക്കും. ഹാർട്ട് റേറ്റ് മോണിറ്ററിങ്, ക്രാഷ തിരിച്ചറിയൽ എന്നിവയെല്ലാം ഈ വാച്ചിലുണ്ട്. ഇതിനൊപ്പം വാച്ചിന്‍റെ മുഖങ്ങൾ നമുക്ക് മാറ്റുവാൻ സാധിക്കുന്നതാണ്. 44എംഎം റെട്ടിനാ ഡിസ്പ്ലേയാണ് ഇതിന്‍റേത്. ജി.പി.എസ് കണക്ടറ്റിവിറ്റി, വർക്കൗട്ട് ട്രാക്കിങ്, നോട്ടിഫിക്കേഷൻ എന്നിവയെല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ വാച്ചിന് സാധിക്കും. ദൈനം ദിന ഉപയോഗത്തിന് ഈ വാച്ച് മികച്ചതാകുമെന്നാണ് വിവരം.
2) ആപ്പിൾ വാച്ച് സീരീസ് 9
വർക്കൗട്ട് ട്രാക്കിങ്, ബ്ലഡ് ഓക്സിജൻ ലെവൽ മോണിറ്റർ ചെയ്യുന്നത്, ഇ.സി.ജി. എന്നിവയെല്ലാം നിങ്ങളുടെ കയ്യിൽ നിന്നും തന്നെ അറിയാൻ സാധിക്കുന്നതാണ്. ജി.പി.എസ് മൊബൈൽ കണക്ഷൻ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ എളുപ്പം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എപ്പോഴും ഓൺ ആയിരിക്കുന്ന റെട്ടിന ഡിസ്പ്ലേയാണ് ഇതിന്‍റേത്. ജീവിതശൈലിയെ എളുപ്പമാക്കാൻ സാധിക്കു സ്മാർട്ട് വാച്ചാണ് ഇത്. 31 ശതമാനം ഓഫറാണ് നിലവിൽ വാച്ചിന് ലഭിക്കുന്നത്.
ഓഫറിൽ ലഭിക്കുന്ന മറ്റ് സ്മാർട്ട് വാച്ചുകൾ-
3) ആപ്പിൾ വാച്ച് അൾട്രാ 2
4) ആപ്പിൾ വാച്ച് അൾട്രാ
5) ആപ്പിൾ വാച്ച് സീരീസ് 8
6) ആപ്പിൾ വാച്ച് സീരീസ് 7
7) ആപ്പിൾ വാച്ച് സീരീസ് 10
Comments (0)