Posted By christy Posted On

അമ്പമ്പോ…കോളടിച്ചു; ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വിഡിയോ ഇട്ടാൽ 4.50 ലക്ഷം രൂപ, ടിക്ടോക്കേർസിന് ഓഫറുമായി മെറ്റ

അമേരിക്കയിലെ ഇൻഫ്ലുവൻസേഴ്സിന് കിടിലൻ ഒഫ്‌താറുമായി മെറ്റ എത്തിയിരിക്കുകയാണ്. ജനപ്രിയ ഇൻഫ്ലുവൻസേഴ്സിന് നിലവിലെ പ്രശസ്തിയുടെ അടിസ്ഥാനത്തിൽ ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വിഡിയോ ഇടുന്നതിന് 5000 ഡോളർ വരെ ലഭിക്കും. അമേരിക്കയിൽ ടിക്ടോക്കിനുണ്ടായ അനിശ്ചിതത്വം നേട്ടമാക്കാനാണ് മെറ്റ ശ്രമിക്കുന്നതെന്ന് റിപ്പോർട്ട്. 170 ദശലക്ഷം ടിക്ടോക് ഉപയോക്താക്കളുള്ള യുഎസിൽ പലരും ജീവിതമാർഗത്തിനായി വരെ ടിക്‌ടോക് ഉപയോഗിക്കുന്നുണ്ട്. നിരോധനം പ്രാബല്യത്തിൽ വന്നാൽ ധാരാളം ആളുകൾ വിഡിയോ പോസ്റ്റുചെയ്യാൻ ബദൽ മാര്‍ഗങ്ങള്‍ തേടും. ബ്രേക്ക്‌ത്രൂ ബോണസ് പ്രോഗ്രാം എന്ന് വിളിക്കപ്പെടുന്ന പദ്ധതിയിലൂടെ ജനപ്രിയ സ്രഷ്‌ടാക്കൾക്ക് ആപ്പിലെ ആദ്യത്തെ 90 ദിവസങ്ങളിൽ പണം നൽകുമെന്ന് മെറ്റാ വെബ്‌സൈറ്റിൽ വിശദീകരിച്ചു. പത്ത് റീലുകളെങ്കിലും ഫെയ്സ്ബുക്കിലും 10 റീലുകള്‍ ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യണം. ഈ വിഡിയോകൾ ഒറിജിനൽ ആയിരിക്കണം, മുന്‍പ് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പങ്കിട്ടതാകാൻ പാടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *