
പണിപോകുമോ? പ്രകടനം മോശമായവരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ; എഐ അറിയുന്നവർക്ക് മുൻഗണന
ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ മാതൃസ്ഥാപനമായ മെറ്റ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഏറ്റവും കുറഞ്ഞ പ്രകടനം കാഴ്ചവയ്ക്കുന്ന 5 ശതമാനം ജീവനക്കാരെയായിരിക്കും സൂചന. നേരത്തെ ഗൂഗിളും മൈക്രോസോഫ്റ്റും ഈ തീരുമാനം നടപ്പിലാക്കിയിരുന്നു. യുഎസ്, ഏഷ്യ ഉൾപ്പെടെയുള്ള മിക്ക രാജ്യങ്ങളെയും ഈ പിരിച്ചുവിടൽ ബാധിച്ചേക്കും. എന്നാൽ ജർമനി, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാർ പേടിക്കേണ്ടതില്ല.
ഫെബ്രുവരി 11 നും ഫെബ്രുവരി 18 നും ഇടയിൽ ജീവനക്കാർക്ക് അറിയിപ്പുകൾ ലഭിച്ചേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 11 നും മാർച്ച് 13 നും ഇടയിൽ മെഷൻ ലേണിങ് അധിഷ്ഠിത ജോലികളിലേക്കുള്ള നിയമന പ്രക്രിയ വേഗത്തിലാക്കുമെന്ന് മോണിറ്റൈസേഷൻ എൻജിനീയറിങ് വൈസ് പ്രസിഡന്റ് പെങ് ഫാനിൽ നിന്നുള്ള ഒരു മെമ്മോ പറയുന്നു. ഏകദേശം 1,750 ജീവനക്കാരെ പിരിച്ചുവിടുമെന്ന് സോഫ്റ്റ്‌വെയർ ഭീമനായ വർക്ക്ഡേ സിഇഒ കാൾ എഷെൻബാക്ക് അടുത്തിടെ അറിയിച്ചിരുന്നു.
Comments (0)