Posted By christy Posted On

നിങ്ങൾ രണ്ട് സിം കാര്‍ഡ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ മൂന്നുമാസത്തിനിടെ ഒരിക്കലെങ്കിലും ഉപയോഗിച്ചില്ലെങ്കില്‍ സിം കട്ടാകും

നമ്മളിൽ കൂടുതൽ ആളുകളും രണ്ട് സിം കാർഡുകൾ ഉപയോഗിക്കുന്നവരാണ്. നെറ്റ്വര്‍ക്ക് പ്രശ്നം പരിഹരിക്കുന്നതിന് രണ്ട് സിമ്മുകള്‍ ഉപയോഗിക്കുന്നവരും കാണും. രണ്ടാമത്തെ സിം വളരെ കുറച്ച് മാത്രമേ ഉപയോഗിക്കുകയുള്ളു. എങ്കിലും ഇവ ആക്ടീവായി നിലനിര്‍ത്താന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ജൂലൈയില്‍ റീചാര്‍ജ് പ്ലാനുകളിലെ വില വര്‍ധനവ് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായി. സെക്കന്‍ഡറി സിമ്മുകള്‍ സജീവമായി നിലനിര്‍ത്തുന്നതിനു ട്രായ് ചട്ടങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. 90 ദിവസമായി സിം ഉപയോഗിച്ചിട്ടില്ലെങ്കില്‍( ഏകദേശം മൂന്ന് മാസം) സീം ഡീആക്ടിവേറ്റ് ആയതായി കണക്കാക്കും. പ്രീപെയ്ഡ് ബാലന്‍സ് ഉണ്ടെങ്കില്‍, സിം ആക്ടിവേഷന്‍ 30 ദിവസത്തേക്ക് കൂടി നീട്ടാന്‍ 20 രൂപ ഈടാക്കും. ഇനി സിമ്മില്‍ ബാലന്‍സ് ഇല്ലെങ്കില്‍ സിം ഡീആക്ടിവേറ്റ് ആകും. ഇതോടെ കോളുകള്‍ ചെയ്യാനോ സ്വീകരിക്കാനോ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനോ കഴിയില്ല. ഒരിക്കല്‍ ഡീ ആക്ടിവേറ്റ് ആയ സിം പുതിയ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും.

90 ദിവസത്തിന് ശേഷം എന്ത് സംഭവിക്കും?

ആരെങ്കിലും തങ്ങളുടെ സെക്കന്‍ഡറി സിം 90 ദിവസത്തേക്ക് ഉപയോഗിക്കാതിരുന്നാല്‍ സിം വീണ്ടും സജീവക്കാന്‍ 15 ദിവസത്തെ ഗ്രേസ് പിരീഡ് ഉണ്ട്. ഈ സമയത്ത്, ഉപയോക്താക്കള്‍ക്ക് അവരുടെ സിമ്മുമായി അംഗീകൃത സ്റ്റോറുകളെ സമീപിക്കാം. ഇന്‍കമിങ് അല്ലെങ്കില്‍ ഔട്ട്‌ഗോയിങ് കോളുകളുടെയും മെസേജുകള്‍, ഡാറ്റ, അല്ലെങ്കില്‍ പേയ്‌മെന്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാതിരിക്കുമ്പോഴാണ് സിം ഉപയോഗത്തിലല്ലെന്ന് ട്രായ് കണക്കാക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *