
നിങ്ങളുടെ സ്മാർട്ട് നഷ്ടപ്പെട്ടാൽ ഇനി പേടിക്കേണ്ട; എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം
നിങ്ങളുടെ മറവി മൂലമോ, മോഷ്ടിക്കപ്പെട്ടാലോ, മറ്റെന്തെങ്കിലുമോ സാഹചര്യത്തിൽ ഫോൺ നഷ്ടമായാൽ ഇനി ടെന്ഷനടിക്കേണ്ട. നിങ്ങളുടെ നഷ്‍ടപ്പെട്ടതോ മോഷ്‍ടിക്കപ്പെട്ടതോ ആയ ഫോൺ ബ്ലോക്ക് ചെയ്യാനും നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കാനും ഒരു ലളിതമായ മാർഗമുണ്ട്. ഇതാ അറിയേണ്ടതെല്ലാം.
നഷ്‍ടപ്പെട്ട സ്‍മാർട്ട്‌ഫോൺ ബ്ലോക്ക് ചെയ്യുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ ഫോൺ യാത്രക്കിടയിലും മറ്റും നഷ്‍ടപ്പെടുകയോ മോഷ്‍ടിക്കപ്പെടുകയോ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ വിവരങ്ങളിലേക്ക് പലരും അനധികൃതമായി പ്രവേശിക്കാൻ ഇടയാക്കും. അതുകൊണ്ടുതന്നെ മോഷ്‍ടിക്കപ്പെട്ടതോ, നഷ്‍ടമായതോ ആയ നിങ്ങളുടെ ഫോണുകൾ ബ്ലോക്ക് ചെയ്യുന്നത് ആർക്കും നിങ്ങളുടെ ഡാറ്റ ദുരുപയോഗം ചെയ്യാനോ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനോ കഴിയില്ലെന്ന് ഉറപ്പാക്കുന്നു.
സഞ്ചാര്‍ സതി പോർട്ടൽ വഴി ബ്ലോക്ക് ചെയ്യുക
ഇന്ത്യൻ സർക്കാർ ആരംഭിച്ച സഞ്ചാര്‍ സാഥി പോർട്ടൽ, നഷ്‍ടപ്പെട്ടതോ മോഷ്‍ടിക്കപ്പെട്ടതോ ആയ ഫോണുകൾ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം (DoT) നിയന്ത്രിക്കുന്ന ഈ പോർട്ടൽ, രാജ്യവ്യാപകമായി ഉപകരണങ്ങൾ ബ്ലോക്ക് ചെയ്യുന്നതിന് സെൻട്രൽ എക്യുപ്‌മെന്‍റ് ഐഡന്‍റിറ്റി രജിസ്റ്റർ (CEIR) ഉപയോഗിക്കുന്നു.
സഞ്ചാര്‍ സാഥി ഉപയോഗിച്ച് നഷ്‍ടപ്പെട്ടതോ മോഷ്‍ടിക്കപ്പെട്ടതോ ആയ സ്‍മാർട്ട്‌ഫോൺ എങ്ങനെ ബ്ലോക്ക് ചെയ്യാം? ഇതാ അറിയേണ്ടതെല്ലാം
1 സഞ്ചാർ സാഥിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
2 സിറ്റിസൺ-സെൻട്രിക് സർവീസസ് ടാബിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക.
3 ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
4 ‘ബ്ലോക്ക് സ്റ്റോളൻ/ലോസ്റ്റ് മൊബൈൽ’ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
5 നിങ്ങളുടെ ഫോണിന്‍റെ ഐഎംഇഐ നമ്പർ, എഫ്ഐആറിന്‍റെ പകർപ്പ്, നിങ്ങളുടെ ഐഡി പ്രൂഫ് എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകുക.
6 നിങ്ങളുടെ അപേക്ഷ സമർപ്പിക്കുക.
7 വിശദാംശങ്ങൾ നൽകിയ ശേഷം, നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
8 ഒരിക്കൽ ബ്ലോക്ക് ചെയ്‌താൽ, പുതിയ സിം കാർഡ് ഉണ്ടെങ്കിൽ പോലും ആർക്കും നിങ്ങളുടെ ഫോൺ ഉപയോഗിക്കാൻ കഴിയില്ല.
നിങ്ങളുടെ നഷ്‍ടപ്പെട്ട സ്മാർട്ട്‌ഫോൺ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുക
അഭ്യർത്ഥന സമർപ്പിച്ചതിനുശേഷം, അതേ പോർട്ടൽ വഴി നിങ്ങളുടെ ഫോണിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും സാധിക്കും. ഏതെങ്കിലും മാറ്റങ്ങളെക്കുറിച്ചോ അന്വേഷണ പുരോഗതിയെക്കുറിച്ചോ നിങ്ങൾക്ക് അപ്‌ഡേറ്റ് ലഭിക്കുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
Comments (0)