
ടോൾ ബൂത്തുകളിൽ നിങ്ങൾ ഫാസ്ടാഗ് ആണോ ഉപയോഗിക്കാറ്? ഫാസ്ടാഗ് നിയമങ്ങൾ മാറിയത് നിങ്ങൾ അറിഞ്ഞോ? എങ്കിൽ അറിഞ്ഞിരിക്കണം
നമ്മളിൽ പലരും യാത്രകൾ പോകുമ്പോൾ ടോൾ ബൂത്തുകളിൽ ഫാസ്ടാഗ് ആണ് ഉപയോഗിക്കാറ്. എന്നാൽ അടുത്തിടെ ഫാസ്ടാഗ് നിയമങ്ങൾ മാറിയിട്ടുണ്ട്. നിയമങ്ങൾ ഫെബ്രുവരി 17 മുതൽ പ്രാബല്യത്തിൽ വന്നതോടുകൂടി പുതിയ നിയമങ്ങൾ അറിയാതെ നിരവധിപേരാണ് ടോൾ ബൂത്തുകളിൽ കുടുങ്ങി കിടക്കുന്നത്. ടോൾ ബൂത്തുകളിലെ ഇടപാടുകൾ കാര്യക്ഷമമാക്കുന്നതിനായി തടയുന്നതിനുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയവും നാഷനൽ പേയ്മെന്റ്സ് കോർപറേഷനും ചേർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. ഈ മാറ്റങ്ങൾ വിശദമായി വിശദീകരിച്ചുകൊണ്ട് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഫാസ്ടാഗ് ഉപയോഗത്തിൽ വീഴ്ച വരുത്തുന്ന ഉപയോക്താക്കൾക്കെതിരെ കർശനമായാണ് പിഴ ഈടാക്കുന്നത്. ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ടാഗുമായി കടന്നുപോകാൻ ശ്രമിക്കുന്ന ഫാസ്ടാഗ് ഉപയോക്താക്കളാണ് പ്രധാന ലക്ഷ്യം.
ടോൾ ഗേറ്റിൽ സ്‌കാൻ ചെയ്യുമ്പോൾ അക്കൗണ്ടിലെ ബാലൻസ് കുറവായതിനാൽ ഫാസ്ടാഗ് പലപ്പോഴും ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാറുണ്ട്. ഇത് പലപ്പോഴും ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിന് കാരണമാകാറുണ്ട്. ബാലൻസ് ഇല്ലാതിരിക്കുക, കെവൈസി പൂർത്തിയാകാത്ത സാഹചര്യങ്ങൾ, ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റർ നമ്പറും തമ്മിൽ വ്യത്യാസമുണ്ടാവുക തുടങ്ങിയ ഘട്ടങ്ങളിൽ ഫാസ്റ്റ് ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം.
ടോൾ ബൂത്ത് എത്തുന്നതിന് 60 മിനിറ്റ് മുമ്പ്് ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അവസാന നിമിഷം റീച്ചാർജ് ചെയ്യാൻ സാധിക്കില്ല. ഫാസ്ടാഗ് സ്‌കാൻ ചെയ്ത് 10 മിനിറ്റിന് ശേഷമാണ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുന്നതെങ്കിലും ഇടപാട് റദ്ദാക്കപ്പെടും. ടോൾപ്ലാസ കടന്ന് 10 മിനിറ്റിന് ശേഷം റീച്ചാർജ് ചെയ്താൽ ഈടാക്കിയ പിഴ ഒഴിവാക്കാവുന്നതാണ്.
നിയമം ലംഘിക്കുന്ന വാഹന ഉടമകളിൽ നിന്ന് സാധാരണ ടോൾ നിരക്കിന്റെ ഇരട്ടിയെന്ന നിലയിലാകും പിഴ ഈടാക്കുക. ടോൾഗേറ്റിൽ സ്‌കാൻ ചെയ്യുമ്പോൾ കുറഞ്ഞ അക്കൗണ്ട് ബാലൻസ് കാണിക്കുന്ന ഫാസ്ടാഗുകൾ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. ഇത്തരം വാഹനങ്ങൾ ടോൾ ബൂത്തിലെ ട്രാഫിക് തടസ്സപെടുത്തുന്നതിനാലാണ് ഇത്. ചേസിസ് നമ്പറും വാഹനത്തിന്റെ രജിസ്റ്റർ നമ്പറും തമ്മിൽ വ്യത്യസ്തമായാലും ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. വാഹനങ്ങളിലെ ഫാസ്ടാഗ് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ഇനി മുതൽ ഇടപാട് നടത്താൻ സാധിക്കില്ല. എന്നിരുന്നാലും സ്‌കാൻ ചെയ്ത് 10 മിനിറ്റിനുള്ളിൽ അവർ വീണ്ടും പണമടച്ചാൽ അധികമായി നൽകിയ തുക റീഫണ്ട് ചെയ്യുന്നതിനായി അഭ്യർത്ഥിക്കാം. ഇത് സമയബന്ധിതമായ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുകയും ഡ്രൈവർമാർക്കുള്ള അസൗകര്യം കുറയ്ക്കുകയും ചെയ്യുന്നു. പുതിയ നിയമങ്ങൾ പ്രകാരം മറ്റൊരു പ്രധാന മാറ്റം ഇടപാട് വൈകുന്നതിലാണ്. വാഹനം ടോൾ റീഡർ കടന്ന് 15 മിനിറ്റിൽ കൂടുതൽ സമയം ടോൾ ഇടപാടുകൾ പ്രോസസ് ചെയ്യാൻ എടുത്താൻ ഫാസ്ടാഗ് ഉപയോക്താവ് അധിക ഫീസ് നൽകേണ്ടിവരും.ഈ നടപടി പേയ്മെന്റുകളുടെ വേഗത്തിലുള്ള പ്രോസസിംഗ് ഉറപ്പാക്കുന്നു.
ബ്ലാക്ക് ലിസ്റ്റ് ചെയ്തതോ കുറഞ്ഞ ബാലൻസ് ഫാസ്ടാഗുകളുമായി ബന്ധപ്പെട്ട തെറ്റായ ഡെബിറ്റുകളുമായി ബന്ധപ്പെട്ട ചാർജുകൾ 15 ദിവസത്തെ കൂളിംഗ്-ഓഫ് കാലയളവിനുശേഷം മാത്രമേ ബാങ്കുകൾക്ക് റീഫണ്ട് ചെയ്യാൻ കഴിയൂ. ഇത് ഉപയോക്താക്കൾക്ക് തർക്കങ്ങൾ പരിഹരിക്കാൻ വേണ്ട സമയം നൽകുന്നു. എൻപിസിഐയും സർക്കാരും പുറപ്പെടുവിച്ച പുതിയ നിയമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ച് യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഫാസ്റ്റ് ടാഗുകളിൽ മതിയായ ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ടോൾ പ്ലാസയിൽ എത്തുന്നതിന് ഒരു മണിക്കൂറിന് മുമ്പ് ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുന്ന ഏതൊരു ഉപയോക്താവിന്റെയും ഇടപാട് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ നിരസിക്കും. അത്തരം ലംഘനങ്ങൾക്ക്, ഒരു ഫാസ്ടാഗ് ഉപയോക്താവിന് ഇരട്ടി ടോൾ ചാർജുകൾ നൽകേണ്ടി വന്നേക്കാം. നിങ്ങളുടെ ടാഗ് സജീവമാണോ, പ്രവർത്തനരഹിതമാണോ, തടസ്സപ്പെടുത്തിയിരിക്കുകയാണോ എന്നറിയാൻ, ഔദ്യോഗിക പോർട്ടലിൽ (https://www.npci.org.in/what-we-do/netc-fastag/check-your-netc-fastag-status) ലോഗിൻ ചെയ്താൽ മനസിലാകും.
Comments (0)